Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാർ കോ‍ഴയാരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരായ പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം. എഡിറ്റ് ചെയ്‌ത സി ഡി തെളിവായി ഹാജരാക്കി കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. പരാതി സ്വീകരിക്കാൻ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ബാർകോ‍ഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശ് നൽകിയ രഹസ്യ മൊ‍ഴിക്കൊപ്പം തെളിവായി ബാറുടമകളുടെ യോഗത്തിൻറെ ശബ്‌ദ രേഖയടങ്ങുന്ന സി.ഡിയും ഹാജരാക്കിയിരുന്നു. സി.ഡി എഡിറ്റ് ചെയ്‌തതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് ബിജു രമേശിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് പ്രേമചന്ദ്രൻ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. വ്യാജ തെളിവുകൾ ഹാജരാക്കി കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 193 വകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പരാതിക്കാരൻറെ ആവശ്യം. എന്നാൽ പരാതി സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതി തയ്യാറായില്ല. ആവശ്യമെങ്കിൽ വിജിലൻസ് കോടതിയെ സമീപിക്കാനായിരുന്നു നിർദേശം. ഇതേ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി തുടർ നടപടികൾ സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകി.

 

Readers Comment

Add a Comment