Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:00 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ തോൽപ്പിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ. പക്ഷേ, തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗോദയിലല്ല പി.സി ജോർജും കുളത്തുങ്കലും ഏറ്റുമുട്ടിയത്. കോട്ടയം പ്രസ്‌ക്ലബിന്റെ ഷട്ടിൽ കോർട്ട് ഉദ്ഘാടന വേദിയിലാണ് ഇരുവരും തമ്മിൽ മുഖാമുഖം പോരടിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ട്രയൽ റണ്ണായ മത്സരത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനായിരുന്നു ഒടുവിൽ വിജയം. 

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം പ്രസ്‌ക്ലബിന്റെ ഷട്ടിൽ കോർട്ടിലാണ് ഇരുവരും തമ്മിൽ മത്സരിച്ചത്. ഷട്ടിൽ കോർട്ട് ഉദ്ഘാടനത്തിനായാണ് പി.സി ജോർജും, മകൻ ഷോൺ ജോർജും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും എത്തിയത്. പി.സിയും ഷോണും ഒരു വശത്തും, കുളത്തുങ്കലും പള്ളിക്കത്തോട്ടിലെ കോൺഗ്രസ് നേതാവും തീയറ്റർ ഉടമയുമായ ജിജി അഞ്ചാനിയും മറുവശത്തുമായാണ് മത്സരിച്ചത്. 

ആദ്യ സെറ്റിൽ പി.സി ജോർജ് ഏകപക്ഷീയമായി മുന്നേറിയെങ്കിൽ, പകുതി കഴിഞ്ഞതോടെ കുളത്തുങ്കലും ടീമും കളി പിടിച്ചു. പത്തു പോയിന്റിന് മത്സരിച്ചെങ്കിലും ഗെയിം പോയിന്റുകൾ ഒപ്പത്തിനൊപ്പം നേടിയതോടെ മത്സരം അവസാനിച്ചത് 14 പോയിന്റിലാണ്. 14 പോയിന്റ് ആദ്യം നേടിയ കുളത്തുങ്കലും ടീമും പി.സിയെയും പുത്രനെയും തറപറ്റിക്കുകയായിരുന്നു. 

മത്സരത്തിനു ശേഷം ഇരുവരും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനും ഒന്നിച്ചു നിന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പി.സി ജോർജിനെതിരെ, ഇക്കുറി ഇടതു മുന്നണിയും കേരള കോൺഗ്രസും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെയാണ് പരിഗണിക്കുന്നത് എന്ന അഭ്യൂഹം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ഇത് കൂടി ഉൾപ്പെടുത്തിയായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. പൂഞ്ഞാറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ട്രയലാണോ ഇവിടെ കണ്ടത് എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു പി.സി ജോർജിന്റെ മറുപടി. എന്നാൽ, പ്രസ്‌ക്ലബിൽ നടന്ന മത്സരവും ഫലവും പൂഞ്ഞാർ തിരഞ്ഞെടുപ്പിന്റേതിനു സമാനമായിരിക്കുമെന്നായിരുന്നു കുളത്തുങ്കലിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി. ഇരുവിഭാഗവും പൂഞ്ഞാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ഒരുക്കിയെന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Readers Comment

Add a Comment