Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പി.സി. ജോർജിനെ യുഡിഎഫിൽ എടുക്കണമെന്ന ആവശ്യവുമായി കത്തോലിക്കാ സഭ ര​ഗംത്ത്.  ഇതേ ആവശ്യമുന്നയിച്ച് ബിഷപ്പുമാർ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. അതേസമയം, പി.സി. ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനോട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. ജനപക്ഷത്തെ മുന്നണിയിൽ എടുക്കാതെ സഹകരിപ്പിച്ചാൽ മതിയെന്നാണ് നിർദേശം. ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗം പി.സി. ജോർജിന്റെ മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കും. അതേസമയം, ഉമ്മൻചാണ്ടിയുമായി ഒരു തർക്കവുമില്ലെന്ന് പി.സി. ജോർജ് എംഎൽഎ ഇന്നലെ പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി യുഡിഫിന്റെ മുൻ നിരയിൽ നിന്ന് സർക്കാരിനെതിരെ സമരം നയിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനപക്ഷത്തിന്റെ മുന്നണി പ്രവേശന കാര്യത്തിൽ യുഡിഎഫ് നേതാക്കളുടെ നിലപാട് അനുകൂലമാണെന്നും പി.സി ജോർജ് ഇന്നലെ പറഞ്ഞിരുന്നു.

Readers Comment

Add a Comment