Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ എസ് കാജാ ഹുസൈൻ. ഇത് സംസ്ഥാനത്തെ നീതി ആഗ്രഹിക്കുന്ന ജനങ്ങളുടെ വിജയമാണ്. കുരുന്നു പെൺകുട്ടികൾ ക്രൂരമായ പീഢനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളെ സംരക്ഷിക്കുന്നതിന് ഉന്നതതല ഗൂഢാലോചന നടന്നതായി തെളിയിക്കുന്നതായിരുന്നു പാലക്കാട് പോക്‌സോ കോടതി ഉത്തരവ്. കേസന്വേഷിച്ച പോലീസ് സംഘവും പ്രോസിക്യൂഷനും ഉൾപ്പെടെ നീതിയെ കൊല ചെയ്യാൻ നടത്തിയ ഹീനമായ ശ്രമത്തെയാണ് ഹൈക്കോടതി വിധി പൊളിച്ചെഴുതിയിരിക്കുന്നത്. സംസ്ഥാനത്തെ നീതി ആഗ്രഹിക്കുന്ന ജനതയൊന്നാകെ ഈ കുരുന്നുകൾക്ക് നീതി ഉറപ്പാക്കുന്നതിന് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തിവരികയായിരുന്നു. ഇത് നീതിയുടെ പ്രാഥമിക വിജയമാണ്. ഭീകരമായ കുറ്റകൃത്യം ചെയ്ത പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം. കുറ്റമറ്റ രീതിയിൽ തുടരന്വേഷണം നടത്തി മുഴുവൻ പ്രതികളെയും പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കാജാ ഹുസൈൻ ആവശ്യപ്പെട്ടു.
23.4°C








