Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൽഡിഎഫിലേക്ക് മാറിയ കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി ഉടൻ എംപി സ്ഥാനം രാജി വെയ്ക്കും. രാജ്യസഭാ എംപി സ്ഥാനം അടുത്തയാഴ്ച രാജിവച്ചേക്കുമെന്നാണ് സൂചനകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനാണ് തീരുമാനം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളെ പരിഗണിക്കും.

നേരത്തെ, ഇടതുമുന്നണിയിലേക്ക് മാറിയതിന് പിന്നാലെ തന്നെ താൻ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി അറിയിച്ചിരുന്നു. എന്നാൽ, കേരളാ കോൺഗ്രസിന്റെ ചിഹ്നം സംബന്ധിച്ച കേസുകൾ നിലവിൽ കോടതിയിലാണ്. ഈ മാസം എട്ടിന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഇതിന് പിന്നാലെ ഈ മാസം 10 ഓടെ ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് വിവരങ്ങൾ.

Readers Comment

Add a Comment