Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോട്ടയം: പാലാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പനെ പ്രതിസന്ധിയിലാക്കി എന്‍.സി.പിയില്‍ വീണ്ടും രാജി. എന്‍.സി.പി മഹിളാ കോട്ടയം ജില്ലാ പ്രസിഡണ്ട് റാണി സാംജി രാജി വെച്ചു. പാലാ നിയോജക മണ്ഡലത്തിലെ എന്‍.സി.പി ഭാരവാഹികളും രാജിക്കൊരുങ്ങിയതാണ് റിപ്പോര്‍ട്ട്. ഉഴവൂര്‍ വിജയന്‍ വിഭാഗത്തിലുള്ളവരാണ് ഇവര്‍.
പാലായിലെ എന്‍.സി.പി സ്ഥാനാർത്ഥിയെ നാളിതുവരെ ഒരു മീറ്റിംഗിലോ സംഘടനാ പരിപടികളിലോ, ജനകീയ സമരങ്ങളിലോ കണ്ടിട്ടില്ലെന്നും, ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കരുത് എന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ ഒരു വിഭാഗം നൽകിയ പരാതിയിൽ താനും ഒപ്പിട്ടിരുന്നതായും റാണി സാംജി രാജിക്കത്തില്‍ പറയുന്നു. ഇടതുപക്ഷ സഹയാത്രികനായിരുന്ന മുൻ സംസ്ഥാന പ്രസിഡണ്ട് ഉഴവൂർ വിജയനെ ജോക്കറെന്ന് വിളിച്ചാക്ഷേപിക്കുകയും മരിച്ചിട്ടും പക തീരുന്നില്ല എന്ന് മാണി സി കാപ്പൻ പറഞ്ഞിരുന്നതായും ഇത് തനിക്ക് വളരെ വിഷമമുണ്ടാക്കിയതായും കത്തില്‍ സൂചിപ്പിക്കുന്നു. നിരവധി ചെക്കു കേസുകളിലും കബളിപ്പിക്കൽ കേസിലും പ്രതിയായിട്ടുള്ള മൂന്നു തവണ പാലായിൽ പരാജയപ്പെട്ട മാണി സി കാപ്പനെ വീണ്ടും സ്ഥാനാർത്ഥി ആക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.
ഉഴവൂർ വിജയൻ രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ സ്വന്തം പാർട്ടിക്കാരിൽ നിന്ന് തന്നെ അദ്ദേഹത്തിന് നേരിടേണ്ടി വന്ന തിക്താനുഭവങ്ങളും തുടർന്ന് പെട്ടന്ന് ഉണ്ടായ മരണവും ചോദ്യം ചെയ്ത് രംഗത്തുവരികയും മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടതും മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് റാണി സാംജി ആയിരുന്നു.
എൻ.സി.പി. കോട്ടയം ജില്ലാ കമ്മിറ്റിയിൽനിന്ന് ദേശീയസമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 42 പേർ പാർട്ടി വിട്ടിരുന്നു. പുതുപ്പള്ളി മണ്ഡലത്തിലുള്ളവരാണിവര്‍. ഇതിന് പിന്നാലെയാണ് പാലാ മണ്ഡലത്തിലുള്ളവരും രാജിക്കൊരുങ്ങുന്നത്.ഉഴവൂർ വിജയൻ വിഭാഗത്തോടുള്ള അവഗണനയും പാലാ ഉപതിരഞ്ഞെടുപ്പിലെ മാണി സി.കാപ്പന്റെ സ്ഥാനാർഥിത്വത്തിലും പ്രതിഷേധിച്ചായിരുന്നു രാജി.
23.71°C








