Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:27 pm
  • 9th August, 2026
  • Overcast Clouds
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപി ഐ (എം) പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പോളിറ്റ് ബ്യൂറോയിൽ ചർച്ചയാകും. രണ്ടാം എൻ ഡി എ സർക്കാരിന്റെ ഭരണത്തിന് കീഴിൽ രൂക്ഷമായ സാമ്പത്തിക മാന്ദ്യം യോഗത്തിൽ സജീവ ചർച്ചയാകും. കാശ്മീരിന് ഉണ്ടായിരുന്ന സവിശേഷ ഭരണഘടനാ പരിഗണന റദ്ദാക്കിയതിനു ശേഷം നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം മുഖ്യ അജണ്ട ആകും. 

നേരത്തെ കശ്മീർ വിഷയത്തിൽ സിപി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിക്കുകയും പി ബി അംഗം യൂസുഫ് തരിഗാമിയെ കശ്‍മീരിൽ ചെന്ന് കാണാൻ അനുമതി നേടുകയും ചെയ്തിരുന്നു. കശ്‍മീരിലെത്തി തരിഗാമിയെ  സന്ദർശിച്ച യെച്ചൂരി തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് സുപ്രീം കോടതി യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്കു മാറ്റണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

Readers Comment

Add a Comment