Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:43 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും തിരുത്താനും കോൺഗ്രസ് ജില്ലാതല അവലോകനയോോ​ഗങ്ങൾക്ക് തുടക്കം. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ അവലോകനയോഗം ആണ് ആദ്യം. നിയോജകമണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിലെ അവലോകന യോഗങ്ങളിൽ തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിനെതിരെ വലിയ അമർഷമാണ് ഉയർന്നത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ല അവലോകന യോഗങ്ങൾ നാളെയും തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലേത് മറ്റന്നാളും നടക്കും. ഞായറാഴ്ച താരിഖ് അൻവറിന്റെ സാന്നിധ്യത്തിൽ രാഷ്ട്രീയ കാര്യസമിതിയും ചേരും. എഐസിസി ജനറൽ സെക്രട്ടറി   കെ.സി  വേണു​ഗോപാലാണ് നേതൃത്വം നൽകുന്നത് . കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഘടകകക്ഷി നേതാക്കൾക്ക് കെ.സി വേണുഗോപാൽ ഉറപ്പ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ദേശീയ സെക്രട്ടറിമാർ കേരളത്തിൽ തുടരും. കോൺഗ്രസിലെ സംഘടനാ പ്രശ്‌നങ്ങൾ തിരുത്തിയേ മതിയാകൂ എന്ന ഘടകകക്ഷികളുടെ നിലപാട് ഗൗരവമായാണ് കോൺഗ്രസ് ദേശീയ നേതൃത്വം എടുക്കുന്നത്.  സാമുദായിക സാംസ്‌കാരിക നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും. യുഡിഎഫിന് നഷ്ടമായ പരമ്പരാഗത വോട്ടുകൾ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെത്തിയ കെ.സി വേണുഗോപാൽ ഘടകകക്ഷി നേതാക്കളുമായി പ്രത്യേകം ആശയവിനിമയം നടത്തി.

Readers Comment

Add a Comment