Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രി  സംഘപരിവാർ രാഷ്ട്രീയത്തിന്റെ പ്രചാരകനാവരുതെന്ന് ജമാ അത്തെ ഇസ്ലാമി. കേരളത്തിലെ മുസ്ലീം സമുദായത്തെ സിപിഎം ശത്രുപക്ഷത്ത് നിർത്തുകയാണെന്നും ജമാ അത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൾ അസീസ് ആരോപിച്ചു.

ജമാ അത്തെ ഇസ്ലാമിയുടെ ഒരു പ്രവർത്തകനും ഇന്നോളം തീവ്രവാദ കേസുകളിൽ പ്രതികളായിട്ടില്ല. ന്യൂനപക്ഷങ്ങൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎം പലപ്പോഴും തേടിയിട്ടുണ്ട്. ചിലപ്പോഴെല്ലാം പിന്തുണ നൽകിയിട്ടുമുണ്ടെന്നും അബ്ദുൾ അസീസ് പറഞ്ഞു.യുഡിഎഫുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളിൽ താൻ ഭാഗമായിട്ടില്ലെന്നും എം.ഐ അബ്ദുൾ അസീസ് വ്യക്തമാക്കി. എം.എം.ഹസൻ തന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദർശനത്തിനായി മാത്രമാണ്. ജമാ അത്തെ ഇസ്ലാമി മത രാഷ്ട്ര വാദത്തെ മുന്നോട്ട് വയ്ക്കുന്നില്ല. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകിയിട്ടുമില്ല. വെൽഫെയർ പാർട്ടി ഒരു സ്വതന്ത്ര സംഘടനയാണ് അവർക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാമെന്നും അമീർ പറഞ്ഞു.

Readers Comment

Add a Comment