Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:49 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ ഭൂരിപക്ഷം എൽഡിഎഫിനാണെങ്കിലും ഒറ്റവാർഡിൽ മാത്രം ജയിച്ച ബിജെപിക്കാണ് പ്രസിഡൻറ് പദവി ലഭിക്കുക. പ്രസിഡൻറ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്താണ് കാഞ്ചിയാർ. എന്നാൽ ഈ വിഭാഗത്തിൽപെട്ട ഇടത് മുന്നണിയുടെ സ്ഥാനാർഥികൾ ജയിക്കാതിരുന്നതാണ് പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെടാൻ കാരണം.


16 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ 9 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. എന്നാൽ മുന്നണിയുടെ പട്ടികജാതി വിഭാഗത്തിൽപെട്ട രണ്ട് സ്ഥാനാർഥികളും തോറ്റു. നരിയമ്പാറയാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന വാർഡ്. ഇവിടെ 2015ലെ ഭരണ സമിതിയിലെ അംഗമായിരുന്ന സനീഷ് ശ്രീധരനാണ് ഇടതുപക്ഷത്തിനായി മത്സരിച്ചത്. യുഡിഎഫിൽ നിന്ന് എം.കെ.സുരേഷ്‌കുമാറും, എൻഡിഎയിൽ നിന്ന് കെ.സി.സുരേഷും മത്സരിച്ചു.

ഫലം വന്നപ്പോൾ ബിജെപി സ്ഥാനാർഥിക്ക് 85 വോട്ടിൻറ് ഭൂരിപക്ഷത്തോടെ ജയം. സംവരണ വാർഡിന് പുറമേ മറ്റൊരു ജനറൽ വാർഡിലും എൽഡിഎഫ് പട്ടികജാതി വിഭാഗത്തിൽ പെട്ട സ്ഥാനാർഥിയെ നിർത്തിയിരുന്നുവെങ്കിലും അവിടെയും ജയിക്കാനായില്ല. അതോടെ പഞ്ചായത്തിലെ ഏക ബി. ജെ. പി അംഗമായ കെ. സി. സുരേഷിന് പ്രസിഡൻറ് പദവിയിലേക്കുള്ള വഴി തുറക്കുകയായിരുന്നു. എൽഡിഎഫ് 9. യുഡിഎഫ് 6, എൻഡിഎ 1 എന്നതാണ് പഞ്ചായത്തിലെ കക്ഷി നില.

Readers Comment

Add a Comment