Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തദ്ദേശ തെരഞ്ഞെടുപ്പിൽ ദുരന്ത കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് പട്ടിണിയില്ലാതെ സംരക്ഷിച്ച സർക്കാരിനുള്ള പിന്തുണ ജനങ്ങൾ നൽകുമെന്ന് മന്ത്രി കെ.ടി ജലീൽ. ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപിച്ചത് കള്ളമാണ് എന്നതിന്റെ തെളിവാണ് താൻ. രാവിലെ അറസ്റ്റ് ഉച്ചക്ക് അറസ്റ്റ് , രാത്രി അറസ്റ്റ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ ? പറഞ്ഞതെല്ലാം പച്ചക്കള്ളമായത് കൊണ്ടാണ് താനിപ്പോഴും ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നതെന്നും കെ ടി ജലീൽ പറഞ്ഞു.

ഇഡി അന്വേഷിച്ചിട്ടും തനിക്കെതിരെ ഒരു തെളിവും കിട്ടിയില്ല. യുഡിഎഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സിഎം രവീന്ദ്രൻ കൊവിഡാനന്തര ചികിത്സയിലാണ്. അന്വേഷണ ഏജൻസിക്ക് മുന്നിൽ ഒളിച്ച് കളിക്കുന്നതാണെന്ന ആരോപണം ശരിയല്ല. അസ്വസ്ഥത മാറിയാൽ അദ്ദേഹം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നും മന്ത്രി പറഞ്ഞു.

Readers Comment

Add a Comment