Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്പെഷ്യൽ വോട്ടുകൾ ശേഖരിക്കുന്നതിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ബിജെപി. കൊവിഡ് പോസിറ്റീവായവരുടെയും ക്വാറൻറൈനിൽ കഴിയുന്നവരുടെയും പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നതിന് നിയോഗിച്ചിരിക്കുന്നത് ഇടതുപക്ഷ അധ്യാപകരെയും സിപിഎം പ്രവർത്തകരായ ഉദ്യോഗസ്ഥരെയുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ്‌ വി .വി രാജേഷ് ആരോപിച്ചു. ആരോഗ്യവകുപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വഴി സ്പെഷ്യൽ വോട്ടർമാർക്ക് ബാലറ്റ് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് നിർബന്ധിച്ച് തിരികെ വാങ്ങുകയാണ്. പോസ്റ്റൽ ബാലറ്റ് തപാലിൽ അയച്ചു കൊടുക്കാമെന്ന് പറഞ്ഞാലും അനുവദിക്കുന്നില്ല. സിപിഎം നേതൃത്വത്തിൻറെ അറിവോടെയാണ് ഈ നടപടി. സിപിഎം ഇതര വോട്ടർമാർക്ക് ബാലറ്റ് ഇതുവരെ എത്തിച്ചിട്ടില്ല. ഈ ദുരൂഹത വോട്ടെണ്ണൽ ദിനത്തിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കും. വോട്ടെണ്ണലിനു മുമ്പ് പോസ്റ്റൽ ബാലറ്റ് ശേഖരിക്കുന്നതിലെ സുതാര്യത രാഷ്ട്രീയപാർട്ടികളെ ബോധ്യപ്പെടുത്തണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു.

Readers Comment

Add a Comment