Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസം ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിനെത്തിയ എം.പിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വക, കണക്കിനു കിട്ടി. ലോക്‌സഭയിൽ കൃത്യമായി ഹാജരാകാതിരുന്നതിന്റെ പേരിലായിരുന്നു ശകാരവർഷം. രണ്ടു ലക്ഷം വോട്ടിന് നിങ്ങൾ തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും, ഏറ്റവും അടുത്ത സുഹൃത്ത് നിങ്ങൾക്കല്ല വോട്ടു ചെയ്തതെന്ന് അറിഞ്ഞാൽ എന്തു തോന്നും? നിങ്ങളുടെ സ്വന്തം മണ്ഡലത്തിൽ പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ റാലി നടത്താനിരുന്നിട്ട്, അവസാന നിമിഷം അതു റദ്ദാക്കിയാൽ എന്തു തോന്നും? അതു പോലെയാണ് ലോക്‌സഭയിൽ പാർട്ടി അംഗങ്ങളുടെ കസേര ഒഴിഞ്ഞുകിടക്കുന്നതു കണ്ടപ്പോൾ എനിക്കു തോന്നിയത്- ക്ഷുഭിതനായ മോദി പറഞ്ഞു.

മോദി സർക്കാർ രണ്ടാം തവണ അധികാരത്തിലെത്തിയതിനു ശേഷം  ചേർന്ന ആദ്യ പാർട്ടി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദിയുടെ നല്ലകുട്ടിയായത് എൽ.ജെ.പി അംഗം ചിരാഗ് പസ്വാൻ ആണ്. സാക്ഷാൽ രാംവിലാസ് പസ്വാന്റെ പുത്രൻ. സഭയിൽ മുടങ്ങാതെ ഹാജരാകുന്ന കാര്യത്തിൽ പാർട്ടി എം.പിമാർ ചിരാഗിനെ കണ്ടു പഠിക്കണമെന്നാണ് മോദി പറഞ്ഞത്. ബീഹാറിലെ ജമൂയി മണ്ഡലത്തിൽ നിന്നാണ് ചിരാഗ് തിരഞ്ഞെടുക്കപ്പെട്ടത്. സഖ്യകക്ഷി നേതാവിനെ മോദി പ്രശംസിക്കുകയും റോൾ മോഡൽ ആക്കണമെന്നു പറയുകയും ചെയ്തത് ബി.ജെ.പി അംഗങ്ങൾക്ക് രസിക്കുമോ? അവർ രഹസ്യമായി പറയുന്നത് സ്വന്തം അച്ഛൻ ഹെഡ്മാസ്റ്റർ ആയ സ്കൂളിൽ ഏതെങ്കിലും കുട്ടി ഉഴപ്പിനടക്കാൻ ധൈര്യം കാണിക്കുമോ എന്നാണ്. ഹാജിപ്പൂ‌ർ മണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രിയായ രാം വിലാസ് പസ്വാനെ ഉദ്ദേശിച്ചാണ് സംഘികളുടെ കമന്റ്. ആലോചിച്ചാൽ അതിലൊരു ശരിയുണ്ട് താനും. പാർട്ടി അധ്യക്ഷനായ അച്ഛനു മുന്നിൽ ചിരാഗിന് നല്ലകുട്ടിയാകാതെ പറ്റുമോ?

2011 ൽ മിലേ നാ മിലേ ഹം എന്ന ബോളിവുഡ് സിനിമയിൽ നായകനായി വെള്ളിത്തിരയിൽ ഒരു പരീക്ഷണം നടത്തി, അത് ക്ളച്ചു പിടിക്കാതിരുന്നപ്പോഴാണ് ചിരാഗ് അച്ഛന്റെ രാഷ്ട്രീയവഴിയിൽ ഭാഗ്യപരീക്ഷണം നടത്തിയത്. അതു ക്ളിക്കായി. 2014 ൽ ജമൂയിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിരാഗ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതിലും വലിയ ഭൂരിപക്ഷത്തിലാണ് ലോക്‌സഭയിലെത്തിയത്. ആദ്യ സിനിമയിലെ പ്രകടനത്തിന് സൂപ്പർ സ്റ്റാർ ഒാഫ് ടുമാറോ വിഭാഗത്തിൽ സ്റ്റാർ ഡസ്റ്റ് അവാർഡ് കിട്ടിയ ചിരാഗ് പസ്വാന് അതു ഫലിച്ചത് രാഷ്ട്രീയത്തിലാണെന്നു മാത്രം. അച്ഛന്റെ നല്ല കുട്ടി അങ്ങനെ മോദിയുടെയും നല്ലു കുട്ടിയായി.

Readers Comment

Add a Comment