Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജസ്ഥാൻ നിയമസഭയിലെ മുഴുവൻ ബി എസ് പി അംഗങ്ങളും കോൺഗ്രസിൽ ചേർന്നു. ആറു എം എൽ എ മാരായിരുന്നു സഭയിൽ ബി എസ് പി ക്കുണ്ടായിരുന്നത്. രാജേന്ദ്ര ഗുഡ്ഡ, ജോഗേന്ദ്ര സിങ് അവാന, ലഖൻ സിങ് മീണ, സന്ദീപ് യാദവ്, വാജിബ് അലി, ദീപ്‌ചന്ദ് ഖേരിയ എന്നിവരാണ് പാർട്ടി തിങ്കളാഴ്ച രാത്രി പാർട്ടി വിട്ടത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് പുറമെ നിന്ന് പിന്തുണ നൽകി വരികയായിരുന്നു ബി എസ് പി.
വർഗീയ ശക്തികൾക്കെതിരെ പോരാടാനും സംസ്ഥാന സർക്കാരിന്റെ സ്ഥിരതക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് രാജേന്ദ്ര ഗുഡ്ഡ വാർത്ത ഏജൻസിയോട് പ്രതികരിച്ചു. അശോക് ഗെഹ്ലോട്ട് മികച്ച മുഖ്യമന്ത്രി ആണെന്നും രാജസ്ഥാനു വേണ്ടി അദ്ദേഹത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ മറ്റാർക്കും കഴിയില്ലെന്നും രാജേന്ദ്ര ഗുഡ്ഡ പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റുകളിൽ വിജയിച്ചിരുന്നു. ബി എസ് പി എം എൽ എ മാർ കൂടി കോൺഗ്രസിൽ ചേർന്നതോടെ പാർട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു.
28.27°C








