Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർണാടകത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ഇനി കാലഭൈരവൻ തന്നെ തുണയ്ക്കണം. അമേരിക്കയിൽ നിർമ്മിക്കപ്പെടുന്ന കാലഭൈരവേശ്വര ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനു പോയതാണ് സ്വാമി. ജൂലായ് ആറിന് അദ്ദേഹം തിരിച്ചെത്തുമ്പോൾ മുഖ്യമന്ത്രിക്കസേര കാണുമോ എന്നു പോലും സംശയം!

നേരത്തേ തന്നെ നിലനിൽപു ഭീഷണി നേരിടുന്ന കോൺഗ്രസ്- ജെ.ഡി.എസ് സഖ്യകക്ഷി സർക്കാരിനെ ഒന്നു കൂടി ശ്വാസംമുട്ടിച്ച് രണ്ട് കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചത് കഴിഞ്ഞ ദിവസമാണ്. കോൺഗ്രസിൽ കുറച്ചുകാലമായി വിമതപ്പണി നടത്തുന്ന രമേശ് ‌ജാർക്കിഹോളിയും ആനന്ദ്സിംഗുമാണ് പാലംവലിച്ചത്. രണ്ടു പേരും ബി.ജെ.പിയിലേക്കാണ് ടിക്കറ്റെടുത്തിരിക്കുന്നതെന്ന് വ്യക്തം.

കർണാടകത്തിലേത് 224 അംഗ സഭയാണ്. ഭരണസഖ്യത്തിന് ഉണ്ടായിരുന്നത് ആകെ 118 സീറ്റ്. കോൺഗ്രസിലെ രണ്ടുപേർ മറുകണ്ടം ചാടിയതോടെ അത് 116 ആയി. കോൺഗ്രസിന് ഇപ്പോൾ 77 എം.എൽ.എമാരുണ്ട്. ജെ.ഡി.എസിന് 37. പിന്നെ, രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും. കേവലഭൂരിപക്ഷ സംഖ്യ 113. ആകെ മൂന്ന് എം.എൽ.എമാരുടെ കരുണയിൽ കാലിടറി നിൽക്കുന്ന കർണാടക സർക്കാരിനെ താഴെയിറക്കാൻ 105 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഭഗീരഥ പ്രയത്നമൊന്നും വേണ്ട. നിലനിൽപ് ഭീഷണിയുണ്ടെന്നായാൽ കൂട്ടത്തോടെ കൂടാരം വിട്ട് ബി.ജെ.പിയിലെത്താൻ ഒരു മടിയുമുള്ളവരല്ല രണ്ടു പക്ഷത്തും.

കുമാരസ്വാമി അമേരിക്കൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയും ദേശീയ അധ്യക്ഷൻ അമിത് ഷായും.സ്വാമി വന്നുകഴിഞ്ഞാൽ കേന്ദ്രത്തിൽ നിന്ന് ആ കമാൻഡ് ഏതു നിമിഷവും വരാം: ഫയ‌ർ....! കുമാരസ്വാമിയെ കാലഭൈരവൻ തന്നെ തുണയ്ക്കണം

Readers Comment

Add a Comment