Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:26 pm
  • 9th August, 2026
  • Overcast Clouds
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് യാതൊരു സഖ്യധാരണയുമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിൽ പാർട്ടിയിലോ മുന്നണിയിലോ യാതൊരു ആശയക്കുഴപ്പമില്ല. മുന്നണിയുടെ ഭാഗമായി ഘടകക്ഷികളുമായി മാത്രമാണ് ധാരണയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളോട് ഇടതുമുന്നണി കടുത്ത അവഗണനയാണ് കഴിഞ്ഞ അഞ്ച് വർഷം കാണിച്ചിട്ടുള്ളത്. ഫണ്ട് വെട്ടിക്കുറച്ചു. പ്രളയവും കൊവിഡും വന്നപ്പോൾ എല്ലാം ചെയ്ത് തീർക്കാനുള്ള നിർദ്ദേശം മാത്രമാണ് സർക്കാർ ചെയ്തത്. സർക്കാർ ചെയ്യേണ്ട സാമ്പത്തിക സഹായവും നൽകിയിട്ടില്ല. പദ്ധതി ചെലവ് പോലും നാൽപത് ശതമാനത്തിൽ താഴെയാണ്.

തെരഞ്ഞെടുപ്പിൽ മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളും സ്വാഭാവികമായും ചർച്ച ചെയ്യപ്പെടും. കേന്ദ്ര സമീപനവും തെരഞ്ഞെടുപ്പ് ചർച്ചയാകും. കർഷക നിയമം കർഷകർക്ക് വേണ്ടിയുള്ളതാണെന്ന് കർഷകരെ ധരിപ്പിക്കാൻ പോലും കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Readers Comment

Add a Comment