Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന സർക്കാർ സ്പ്രിംഗ്ളർ റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി യുഡിഎഫ് കൺവീനർ എം.എം ഹസൻ. നിലവിലെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും റിപ്പോർട്ടിന് മേൽ റിപ്പോർട്ട് തേടി പുതിയ സമിതിയെ ചുമതലപ്പെടുത്തുന്നത് അഴിമതി മൂടിവയ്ക്കാനാണെന്നും ഹസൻ പറഞ്ഞു. സി.എം രവീന്ദ്രനെ ചോദ്യം ചെയ്താൽ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സ്പ്രിംഗ്‌ളർ കരാറുമായി ബന്ധപ്പെട്ട് ആദ്യ സമിതിയുടെ കണ്ടെത്തലുകൾ പരിശോധിക്കാൻ പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. റിട്ട. ജില്ലാ ജഡ്ജി ശശിധരൻ നായരാണ് സമിതിയുടെ അധ്യക്ഷൻ. മാധവൻ നമ്പ്യാർ അധ്യക്ഷനായ ആദ്യ സമിതി കരാറിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു.
ആദ്യ സമിതിയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കാനാണ് പുതിയ കമ്മിറ്റി. കമ്പനിയെ തെരഞ്ഞെടുത്തതിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു മാധവൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നത്.
23.71°C








