Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വപ്‌ന സുരേഷിൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിക്കുള്ള ബന്ധമാണ് സന്ദേശത്തിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ശിവശങ്കറിനെയും സ്വപ്‌നയെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അവർ തിരിച്ച് മുഖ്യമന്ത്രിയെയും സംരക്ഷിക്കുന്നു. ഇതാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരാണ് ശബ്‌ദ സന്ദേശത്തിന് പിന്നിലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. എങ്ങനെ സന്ദേശം മാധ്യമങ്ങൾക്ക് ലഭിച്ചുവെന്നതിനും ആരാണ് സൗകര്യം നൽകിയത് എന്നുള്ളതിനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയണം. ജയിൽ ഡിജിപി ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Readers Comment

Add a Comment