Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തോമസ് ഐസക്കിനെതിരെ കെപിസിസി രംഗത്ത്. മസാലാ ബോണ്ടിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടെന്ന തോമസ് ഐസക്കിൻറെ വാദം കള്ളമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.എൻഒസി അനുവദിച്ച രേഖകൾ ഉപയോഗിച്ചാണ് അനുമതി ലഭിച്ചുവെന്ന് ധനമന്ത്രി പറയുന്നത്. അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ ഇത് തെളിയിക്കുന്ന രേഖകൾ ധനമന്ത്രി പുറത്ത് വിടണ0. ബിജെപിയുമായി താൻ ഗൂഡാലോചന നടത്തിയെന്നത് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്നും കെപിസിസി ജനറൽ സെക്രട്ടറി പറഞ്ഞു. അരോപണം ഉന്നയിച്ച ധനമന്ത്രി അത് തെളിയിക്കണമെന്നും അല്ലാത്ത പക്ഷം ആരോപണം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധനമന്ത്രി കവല പ്രസംഗം നടത്തുന്നതു പോലെ സംസാരിക്കരുതെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.
23.84°C








