Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ ഉപതെരഞ്ഞെടുപ്പിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തുടർന്നുള്ള ദിവസങ്ങളിലും ഇത്തരം കേന്ദ്രങ്ങളിൽ നിന്നും പിന്തുണ ലഭിക്കുമെന്നും സമൂഹത്തിൽ അംഗീകാരമുള്ള വ്യക്തികൾ ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത് രാഷ്ട്രീയ രംഗത്തെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാർക്ക് ഉണ്ടാകുമെന്നു കോടിയേരി ചോദിച്ചു. പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പന് അനുകൂല സാഹചര്യമുണ്ടെന്നു നേരത്തെ വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു.

Readers Comment

Add a Comment