Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിഹാറിലെ ഭരണമുന്നണിയായ എൻ ഡി എ തിരഞ്ഞെടുപ്പിൽ വ്യക്തമായ മേധാവിത്വം പ്രകടിപ്പിച്ചുകൊണ്ടിരിക്കെ, നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി കസേരയിൽ എത്തുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പാർട്ടി അടിസ്ഥാനത്തിൽ മുന്നണിയിൽ ജെ ഡി യു ഏറെ പിന്നാക്കം പോയതും ബി ജെ പി നേട്ടംകൊയ്യുന്നതുമാണ് നിതീഷിന്റെ കാര്യത്തിൽ സംശയം ജനിപ്പിക്കുന്നത്.

അഞ്ച് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച നിതീഷ് കുമാറിനെ മുൻനിർത്തിയാണ് എൻ ഡി എ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം മുന്നണിയിൽ വൻനേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിൽ ബി ജെ പിക്ക് മനംമാറ്റമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. മുഖ്യമന്ത്രി പദത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാകും നിതീഷ് കുമാറും ജെ ഡി യുമുണ്ടാകുക. അല്ലാത്തപക്ഷം കടുത്ത നിലപാടിലേക്കാകും ജെ ഡി യു നീങ്ങുക.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ ഡി യു 71 സീറ്റുകൾ നേടിയിരുന്നു. ബി ജെ പി 53 സീറ്റാണ് നേടിയിരുന്നത്. അന്ന് പക്ഷേ ജെ ഡി യുവും ആർ ജെ ഡിയുവും ഉൾപ്പെടുന്ന സഖ്യമാണ് എൻ ഡി എയെ നേരിട്ടിരുന്നത്. പക്ഷേ വൈകാതെ ജെ ഡി യു സഖ്യം ഉപേക്ഷിച്ച് എൻ ഡി എയുടെ കൂടെ കൂടുകയായിരുന്നു

 

Readers Comment

Add a Comment