Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ പ്രതിപക്ഷത്തിനെതിരെ സോളാർ കേസ് കുത്തിപ്പൊക്കി കൊണ്ടുവരികയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷത്തിനെതിരെ സോളാർ കേസ് വീണ്ടും എടുത്തു പ്രയോഗിക്കുകയാണ്. വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. വ്യാജഏറ്റുമുട്ടലുകളിലൂടെ ആളുകളെ കൊല്ലുന്നതാണോ സിപിഎമ്മിന്റെ നയം. എപ്പോഴാണ് മാവോയിസ്റ്റുകൾ സിപിഎമ്മുകാരുടെ കണ്ണിലെ കരടായി മാറിയതെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.അനൂപിന്റെ ക്രെഡിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ടെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നവർ ആരും മേയർ കുപ്പായം ഇട്ടു വരേണ്ടതില്ല. കാര്യങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന് പാർട്ടിക്ക് അറിയാം. ഇക്കുറി ഒരു കാരണവശാലും വിമതരെ മത്സര രംഗത്തിറക്കാൻ പാർട്ടി അനുവദിക്കില്ല.

Readers Comment

Add a Comment