Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമേരിക്കൻ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക്. റിപ്പബ്ലിക്കിനാണോ ഡെമോക്രാറ്റിനാണോ് അനുകൂല തരംഗമുണ്ടാകുന്നതെന്ന ആകാംഷയിലാണ് ലോകം. 270 ഇലക്ടറൽ വോട്ടുകൾ ആര് നേടുന്നുവോ അവർ അമേരിക്കയുടെ അമരത്തിരിക്കും . വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിർണായക മുന്നേറ്റമാണ് ബൈഡനുള്ളത്. ഏറ്റവും ഒടുവിൽ പുറത്തെത്തിയ കണക്കുകൾ അനുസരിച്ച് 264 ഇലക്ടറൽ വോട്ടുകളാണ് ബൈഡൻ നേടിയിരിക്കുന്നത്. ട്രംപിന് 214 വോട്ടുകളും ലഭിച്ചു. വിസ്‌കോൻസിൻ, മിഷിഗൺ എന്നീ സംസ്ഥാനങ്ങൾ ബൈഡൻ നേടി. അതേസമയം വിസ്‌കോൻസിനിൽ വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെടുമെന്ന് ട്രംപ് ക്യാമ്പ് അറിയിച്ചിട്ടുണ്ട്. ജോർജിയ, നോർത്ത് കാരലിന, മിഷിഗൺ, പെൻസിൽവാനിയ, നെവാഡ എന്നിങ്ങനെ അറിയപ്പെടുന്ന 'സ്വിങ്' സ്റ്റേറ്റുകളിലെ ഫലമാണ് നിർണായകമാവുക.മിഷിഗണിൽ ബൈഡൻ ലീഡ് നേടിയിട്ടുണ്ട്. അതേസമയം വോട്ടെണ്ണൽ തുടരുന്ന ജോർജിയ, നോർത്ത് കാരലിന, പെൻസിൽവാനിയ എന്നീ സ്റ്റേറ്റുകളിൽ ട്രംപാണ് മുന്നിലെന്നാണ് റിപ്പോർട്ടുകൾ.  ബൈഡന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന നെവാഡയിൽ വോട്ടെണ്ണൽ വ്യാഴാഴ്ച വരെ നിർത്തിവയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു.വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസം ബൈഡൻ പങ്കുവച്ചിരുന്നു. എന്നാൽ ട്രംപ് വാർത്താസമ്മേളനം നടത്തി താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ടു.

 

Readers Comment

Add a Comment