Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാഹനാപകടങ്ങള്‍ കൂടിക്കൂടി വരുന്നത് മോശം റോഡുകള്‍ കാരണമാണെന്ന് ഇനി മിണ്ടിപ്പോകരുത്! കണ്ണുമടച്ച് നൂറും നൂറ്റിയിരുപതും കി.മീറ്റര്‍ വേഗതയിലാണ് ഓരോരുത്തര്‍ വണ്ടിയോടിക്കുന്നത്.റോഡുകള്‍ മോശമായിരുന്നെങ്കില്‍ ഇങ്ങനെ വണ്ടിയോടിക്കാന്‍ പറ്റുമോ? കര്‍ണാടക ഉപ മുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോളിന്റേതാണ് ചോദ്യം.കര്‍ജോള്‍ പറഞ്ഞത് ശരിയല്ലേ! കര്‍ണാടകത്തില്‍ പൊതുമരാമത്ത് മന്ത്രിയാണ് കര്‍ജോള്‍. നമ്മുടെ മരാമത്ത് മന്ത്രി ജി. സുധാകരനോട് എത്രയും വേഗം കര്‍ണാടകത്തിലെത്തി ഗോവിന്ദ് കര്‍ജോളിനു ശിഷ്യപ്പെടാന്‍ പറയണം.
സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഇവിടത്തെ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച് മടുത്തിരിക്കുകയാണ് സുധാകരന്‍. തലസ്ഥാനത്തല്ല, കൊച്ചിയിലായാലും കോഴിക്കോട്ടായാലും ഇതേയുള്ളൂ പരാതി- റോഡുകള്‍ മോശമായതു കാരണം അപകടങ്ങള്‍ നിത്യസംഭവമാകുന്നു. റോഡുകള്‍ ശരിപ്പെടുത്താതെ മോട്ടോര്‍വാഹന നിയമം ലംഘിക്കുന്നവരില്‍ നിന്ന് കൊല്ലുന്ന പിഴ ഈടാക്കിയാല്‍ അപകടം കുറയുമോ? ഇനിയിപ്പോള്‍ സുധാകരന് ധൈര്യമായി പറയാം- കേരളത്തില്‍ റോഡ് അപകടങ്ങള്‍ കുറഞ്ഞിരിക്കട്ടെ എന്നു വിചാരിച്ചുതന്നെയാണ് ഈ റോഡുകള്‍ ഇങ്ങനെ കുണ്ടുംകുഴിയുമാക്കി ഇട്ടിരിക്കുന്നത്! സര്‍ക്കാരിന് മനുഷ്യജീവനോട് ചില ഉത്തരവാദിത്വങ്ങള്‍ ഒക്കെയില്ലേ?
കൊച്ചിയില്‍ മേല്‍പ്പാലം പണി നടക്കുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കും മോശം റോഡുകളിലൂടെ യാത്ര വേണ്ടിവരുന്നതെന്നുമാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. മേല്‍പ്പാലം പണി പ്രമാണിച്ച് ലോകത്ത് എവിടെയെങ്കിലും ബദല്‍ സംവിധാനമെന്ന നിലയില്‍ നല്ല റോഡ് നിര്‍മ്മിച്ചു നല്‍കിയതായി കേട്ടിട്ടുണ്ടോ? മേല്‍പ്പാലത്തിന്റെ പണി നടക്കുമ്പോള്‍ താഴെക്കൂടിയുള്ള റോഡുകള്‍ കുണ്ടും കുഴിയുമായിത്തന്നെ കിടക്കണമെന്നാണ് എന്‍ജിനിയറിംഗ് ശാസ്ത്രം പറയുന്നത്. അല്ലെങ്കില്‍ വാഹനങ്ങളുടെ അമിതവേഗം കാരണം മേല്‍പ്പാലത്തിന്റെ തൂണുകള്‍ ഉലയും!
ഇതൊന്നുമറിയാതെ മണ്ടന്മാരായ മാധ്യമപ്രവര്‍ത്തകര്‍ ഓരോ ചോദ്യവും കൊണ്ടുവരും. അവര് എഴുതുന്നതും ചാനലുകാര്‍ കാണിക്കുന്നതും തൊണ്ടതൊടാതെ വിഴുങ്ങാന്‍ ജനങ്ങളും. ഈ നാട്ടില്‍ മരാമത്തു മന്ത്രിയായി എങ്ങനെ ഭരിക്കും? ഇനിയിപ്പോള്‍ ധൈര്യമായി പറയാം- കണ്ടോ, കര്‍ണാടകത്തിലെ ഉപമുഖ്യമന്ത്രി പറഞ്ഞത്. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഒറ്റ വഴിയേയുള്ളൂ. കൊള്ളാവുന്ന റോഡുകള്‍ കുറച്ചെണ്ണം ബാക്കിയുള്ളതു കൂടി വെട്ടിപ്പൊളിച്ചിടുക. അപകടനിരക്ക് താനേ കുറയും. ഹൊ! ഈ ബുദ്ധിയൊക്കെ നമുക്ക് നേരത്തേ തോന്നാത്തത് എന്താണാവോ?
23.71°C








