Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണം എന്ന ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാം എന്ന് ധരിക്കേണ്ടെന്ന് പി.ടി.തോമസ് എം.എൽ.എ. നിയമസഭയ്ക്ക് അകത്തും പുറത്തും എംഎൽഎ എന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരേ ശക്തമായ ചില നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. തൂക്കിക്കൊന്നാലും ആ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘2006-11 കാലയളവിൽ ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ എന്റെ പേരിൽ രണ്ടു വിജിലൻസ് അന്വേഷണം നടത്തി. അതിന്റെ ഫയലുകൾ വിവരാവകാശം വെച്ചുവാങ്ങി ഞാൻ കൈയിൽ സൂക്ഷിക്കുന്നുണ്ട്. ആയിരം വിജിലൻസ് അന്വേഷണം വന്നാലും എനിക്കതിൽ ഭയമില്ല.മുഖ്യമന്ത്രി പറയുന്നതു പോലെ അല്ല, എനിക്കാരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയന്റെ ചെയ്തികൾ സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണം വേണം എന്ന പരാതി കൊടുക്കുന്ന കാര്യം താൻ ആലോചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Readers Comment

Add a Comment