Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

സ്ത്രീ വിരുദ്ധ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത്തരം പരാമർശങ്ങൾ  കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് ഭൂഷണമല്ലെന്നും എത്രയും വേഗം പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പുപറയണമെന്നും കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന വഞ്ചനാദിനാചരണത്തിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വിവാദ പരാമർശം നടത്തിയത്.

സോളാർ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ പ്രസ്താവനകളാണ്  വിവാദത്തിൽ കലാശിച്ചത്.

സർക്കാർ മുങ്ങിച്ചാകാൻ പോകുമ്പോൾ അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട എന്നും അവരുടെ കഥ കേരളം കേട്ടുമടുത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.         'ഒരു സ്ത്രീയെ ഒരു തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ മനസിലാക്കാം. അത് പീന്നീട് ആവർത്തിക്കില്ല. ആത്മാഭിമാനമുളള സ്ത്രീ ഒരിക്കൽ ഇരയായാൽ മരിക്കും,അല്ലെങ്കിൽ ഒരിക്കൽ പോലും ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്..  പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവൻ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നു എന്ന്  വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിർത്തിക്കൊണ്ട് നിങ്ങൾ രംഗത്തുവരാൻ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാർ പറഞ്ഞിരിക്കുന്നത്.'

  പരാമർശം വിവാദമായതോടെ മുല്ലപ്പള്ളിക്കെതിരെ നിരവധി പേർ രംഗത്തെത്തി. പ്രസ്താവന വിവാദമായതോടെ അതേ വേദിയിൽ വച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. സർക്കാർ മുഖം നന്നാക്കാൻ കച്ചിതുരുമ്പ് തേടുകയാണെന്നും ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാമർശം സ്ത്രീ വിരുദ്ധമാ്ക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അ്‌ദ്ദേഹം പറഞ്ഞു.  അപകടകരമായ മനസുള്ളവർക്കെ സ്ത്രീ വിരുദ്ധ പരാമർശം നടത്താനാകുവെന്ന് മന്ത്രി കെ. കെ ശൈലജ പ്രതികരിച്ചു.

Readers Comment

Add a Comment