Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും ഇന്ന് വ്യത്യസ്ത സമര പരിപാടികൾ നടത്തും. വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് യു ഡി എഫ് സത്യാഗ്രഹം നടത്തും. ഓരോ വാർഡിലും പത്ത് പേർ പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ യു ഡി എഫ് നേതാക്കൾ നേതൃത്വം നൽകും.
ബി ജെ പി ഇന്ന് സംസ്ഥാനത്ത് സമര ശൃംഖലയുമായാണ് പ്രതിഷേധിക്കുന്നത്. രാവിലെ 11 മണിക്ക് മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയ പാതയിലും ,സംസ്ഥാന പാതകളിലുമായിരിക്കും സമരം. കൊവിഡ് മാനദണ്ഡം പാലിച്ച് 50 മീറ്റർ അകലത്തിൽ അഞ്ച് പേരാണ് ശൃംഖലയിൽ പങ്കെടുക്കുക.
24.57°C








