Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മെഴ്‌സി കുട്ടന്റെ പിഎയ്ക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ പിഎ നിരവധി തവണ സ്വർണക്കടത്തിന് കൂട്ടുനിന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്താണ് സ്വർണക്കടത്തിനെ സഹായിച്ചത്. സ്വർണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വർണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാർ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്റ നിയന്ത്രണം പിടിച്ചെടുക്കാൻ ബിനീഷ് കോടിയേരിയെ മുന്നിൽ നിർത്തി ബിനാമി സംഘങ്ങൾ വലിയ നീക്കങ്ങളാണ് നടത്തിയത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി വലിയ തോതിലുള്ള ഹവാല ഇടപാടുകളും സാമ്പത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതായി വ്യക്തമായ വിവരം വന്നിട്ടുണ്ട്. കെസിഎ ബിനീഷിനെ പുറത്താക്കണം. അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Readers Comment

Add a Comment