Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകളില്‍ അതത് കക്ഷികള്‍ തന്നെ മത്സരിക്കാന്‍ കോട്ടയത്ത് ഇടതു മുന്നണിയില്‍ ധാരണ. ജോസ് വിഭാഗം വന്നതോടെ മുന്നേറ്റം ഉണ്ടാക്കാന്‍ ആകുമെന്ന് ജില്ലാ എല്‍.ഡി.എഫ് വിലയിരുത്തി. എന്നാല്‍ സിറ്റിംഗ് സീറ്റുകള്‍ പലതും നഷ്ടപ്പെടുമോയെന്ന ആശങ്ക സി.പി.ഐയ്ക്കുണ്ട്.

ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്നലെ കോട്ടയത്തു നടന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകളില്‍ മത്സരിക്കാനാണ് ധാരണ. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ മാത്രം സീറ്റില്‍ മാറ്റങ്ങള്‍ ഉണ്ടാകും.

കഴിഞ്ഞ തവണ ജോസ് വിഭാഗവും ഇടതുപാര്‍ട്ടികളും പരസ്പരം മത്സരിച്ച സീറ്റുകളില്‍ ജയസാധ്യതയാകും സീറ്റുകള്‍ നിര്‍ണയിക്കുക. ജോസ് വിഭാഗത്തിന്റെ വരവ് ജില്ലയില്‍ കാര്യമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

സീറ്റുവിഭജനത്തില്‍ നിര്‍ണായകമാകുക ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനമാകും. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് 13 സീറ്റുകളിലാണ് മത്സരിച്ചത്. ഇതില്‍ 11 ഉം ജോസ് വിഭാഗമാണ് മത്സരിച്ചത്. എന്ത് പരിഗണന ഉണ്ടാകുമെന്നത് കണ്ടറിയണം. എന്‍.സി.പി, എല്‍.ജെ.ഡി കക്ഷികളും ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് ആവശ്യപ്പെടുന്നുണ്ട്. സീറ്റ് വിഭജനത്തില്‍ ശക്തി കേന്ദ്രങ്ങളിലെ ചില സീറ്റുകള്‍ സംബന്ധിച്ച് സി.പി.ഐക്ക് ആശങ്കയുണ്ട്.

Readers Comment

Add a Comment