Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:55 pm
  • 9th August, 2026
  • Light Rain
24.56°C24.56°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും കോടിയരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെയും അറസ്റ്റിനെ തുടര്‍ന്ന് സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കെയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും, നാളെയും ചേരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് യോഗം

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അന്തിമ തീരുമാനം ഇന്നത്തെ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകും. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് കഴിഞ്ഞ തവണ ചേര്‍ന്ന് പിബിയില്‍ കേരള ഘടകം എതിര്‍പ്പ് അവസാനിപ്പിച്ചിരുന്നു.

കേരളം, തമിഴ്നാട്, അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയപരമായ വിഷയങ്ങളിലും സിപിഐഎം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പ്രതികരിച്ചത്.

Readers Comment

Add a Comment