Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:08 am
  • 25th June, 2026
  • Overcast Clouds
23.4°C23.4°C
  • Humidity: 95 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തിൽ നിയമം നിയമത്തിൻെറ വഴിക്ക്​ പോക​ട്ടെയെന്ന്​ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. 'ഈ വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ല. പറയാനുള്ളതെല്ലാം കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിട്ടുണ്ട്​' -യെച്ചൂരി മാധ്യമങ്ങളോട്​ പറഞ്ഞു.

ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ്​ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്​. കേസിൽ ബിനീഷിനെ വ്യാഴാഴ്ച രാവിലെ 11ന്​ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കി.ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊ​ച്ചി സ്വ​ദേ​ശി അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

Readers Comment

Add a Comment