Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കെതിരെ രൂക്ഷവിമർശനവുമായി പി.ഡി.പി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തി. ബി.ജെ.പിയുടെ വളർത്തു മൃഗത്തെ പോലെയാണ് എൻ.ഐ.എ പ്രവർത്തിക്കുന്നതെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രസ്താവന.
'ശ്രീനഗറിലെ മനുഷ്യാവകാശ പ്രവർത്തകനായ ഖുറാം പർവേസ്, ഗ്രേറ്റർ കശ്മീർ ഓഫീസ് എന്നിവിടങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്ഡ് അഭിപ്രായ സ്വാതന്ത്ര്യത്തിനും വിയോജിക്കാനുള്ള അവകാശത്തിന് മേലെയുമുള്ള കടന്നുകയറ്റമാണ്. ഖേദകരമെന്നു പറയട്ടെ, തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്നവരെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമായി എൻ.ഐ.എയെ ബി.ജെ പി ഉപയോഗിക്കുകയാണ്. ബി.ജെ.പിയുടെ വളർത്തുമൃഗത്തിന്റെ ജോലിയാണ് എൻ.ഐ.എ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്' മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
24.57°C








