Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:25 pm
  • 9th August, 2026
  • Overcast Clouds
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാളയാറി​ൽ ദുരൂഹ സാഹചര്യത്തി​ൽ കൊല്ലപ്പെട്ട പെൺ​കുട്ടി​കളുടെ അമ്മ നീതി​ക്കായി​ നടത്തുന്ന സമരത്തി​ന് ഐക്യദാർഢ്യം പ്രഖ്യാപി​ച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തലി​ൽ. ഹത്രാസ് കേസും വാളയാർ കേസും തമ്മി​ൽ യാതൊരു വ്യത്യാസവുമി​ല്ലെന്നും രണ്ടി​ടത്തും നടന്നത് ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം മാധ്യമങ്ങളോടെ പ്രതികരിച്ചു. ഭരണകൂടത്തി​ന്റെ ഭീകരതയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

'ഒരു സർക്കാരും ഇതുപോലെ ക്രൂരത കാണിക്കാൻ പാടില്ല. വാളയാർ പ്രശ്നം നിരവധി തവണയാണ് യു ഡി എഫ് നിയമസഭയിൽ ഉന്നയിച്ചത്. കണ്ണുതുറക്കാത്ത ഒരു സർക്കാരാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്നത്. വാളയാറും ഹത്രാസും തമ്മിൽ ഒരു വ്യത്യാസവുമില്ല. രണ്ടിടത്തും നടന്നത് ഭരണകൂട ഭീകരതയാണ്. പെൺകുട്ടികളുടെ കുടുംബത്തിന് നീതികിട്ടണം. ഇവരുടെ വേദന കാണാൻ ആരുമില്ല. പോക്സോ കേസുകൾ അട്ടിമറിക്കുന്ന, പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാത്ത സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നത്'- അദ്ദേഹം പറഞ്ഞു. യു ഡി എഫ് അധികാരത്തിൽ വന്നാൽ കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ലെന്നും ചെന്നി​ത്തല വ്യക്തമാക്കി.

Readers Comment

Add a Comment