Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:14 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

28 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു കോൺഗ്രസ് എം എൽ എകൂടി ബി ജെ പിയിൽ ചേർന്നു. ദാമോയിൽ നിന്നുള്ള നിയമസഭാംഗമായ രാഹുൽ സിംഗാണ് ആക്ടിംഗ് സ്പീക്കർ രാമേശ്വർ ശർമക്ക് രാജി നൽകിയത്. തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ ബി ജെ പി അംഗത്തമെടുക്കുകയായിരുന്നു.

14 മാസത്തോളം ഞാൻ കോൺഗ്രസുമായി പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ എനിക്ക് വികസനത്തിനായി പ്രവർത്തിക്കാനായില്ല. എല്ലാ പൊതുക്ഷേമ പദ്ധതികളും ദാമോയിൽ നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് ഞാൻ പൂർണ മനസോടെ ബി ജെ പിയിൽ ചേർന്നു. ഇനി ദാമോ വലിയ ഉയരങ്ങളിൽ എത്തുമെന്ന് ഉറപ്പുണ്ടെന്ന് രാഹുൽ സിംഗ് പ്രതികരിച്ചു.
ഇതോടെ 230 അംഗ നിയമസഭയിലെ കോൺഗ്രസിന്റെ ശക്തി 87 ആയി കുറഞ്ഞു. ജൂലൈയിൽ കോൺഗ്രസ് നിയമസഭാംഗങ്ങളായ മന്ധതയിൽ നിന്നുള്ള നാരായൺ പട്ടേൽ, ബഡാ മൽഹേരയിൽ നിന്നുള്ള പ്രദ്യും സിംഗ് ലോധി, നേപ്പാനഗറിൽ നിന്നുള്ള സുമിത്രദേവി കാസ്ദേക്കർ എന്നിവരും സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവെക്കുകയും ഭരണകക്ഷിയായ ബി ജെ പിയിൽ ചേരുകയും ചെയ്തു. ഈ വർഷം മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരായ 22 വിമത കോൺഗ്രസ് എം എൽ എമാർ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. ഇതോടെ കമൽനാഥ് സർക്കാർ നിലംപതിക്കുകയായിരുന്നു. ഇവരുടെ ഒഴിവ് വരുന്ന മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.


 

Readers Comment

Add a Comment