Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇടതുമുന്നണിയിൽ ജനതാദൾ ശക്തരാകുന്നു. ജെഡിഎസും എൽജെഡിയും ലയിക്കാൻ തീരുമാനിച്ചു. ലയന ചർച്ചകൾക്ക് വേഗത കൂട്ടി ഇന്ന് കൊച്ചിയിൽ ഇരുപാർട്ടികളുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തും. അധികം വൈകാതെ ലയനമുണ്ടാകുമെന്ന് മുൻ മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് ലയനം സാധ്യമാക്കി മുന്നണിയിൽ കൂടുതൽ ശക്തരാകുകയാണ് നേതാക്കളുടെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കാനുള്ള അവസരവും ഇവർ ഒരുക്കും.മന്ത്രി കെ കൃഷ്ണൻകുട്ടി, മാത്യു ടി തോമസ് എന്നിവരും എൽജെഡി നേതാവും രാജ്യസഭാംഗവുമായ എംവി ശ്രേയാംസ്‌കുമാറുമാണ് കൊച്ചിയിലെ ചർച്ചയിൽ പങ്കെടുക്കുന്നത്. ലയനത്തിന് നേരത്തെ ഇരുപാർട്ടികളും തയ്യാറായിരുന്നു. എൽഡിഎഫിൽ ശക്തമായ ഒരു ജനതാദൾ ആണ് വേണ്ടത് എന്ന് മാത്യു ടി തോമസ് പ്രതികരിച്ചു. രാവിലെ ജെഡിഎസ് സംസ്ഥാന കമ്മിറ്റി യോഗം ചേരും. ജില്ലാ കമ്മിറ്റി പ്രതിനിധികളും യോഗത്തിനെത്തും. ലയനത്തിന് വേണ്ട ഉപാധികൾ യോഗം തീരുമാനിക്കും. ശേഷമായിരിക്കും എംവി ശ്രേയാംസ്‌കുമാറുമായി ചർച്ച നടത്തുക. ധാരണകൾ സ്വീകാര്യമാണെങ്കിൽ ലയന തിയ്യതി പ്രഖ്യാപിക്കും.
23.4°C








