Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ മന്ത്രിയും മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവുമായ ഏക്നാഥ് ഖഡ്സേ എൻസിപിയിൽ ചേർന്നു. മുംബൈയിൽ നടന്ന പരിപാടിയിൽ പാർട്ടി നേതാവ് ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് ഖഡ്സേ എൻസിപിയിൽ ചേർന്നത്. വടക്കൻ മഹാരാഷ്ട്രയിൽ നിന്നുള്ള പ്രമുഖ നേതാവും ലേവപാട്ടീൽ സമുദായത്തിന്റെ പിന്തുണയുമുള്ള ഖഡ്‌സേ ബി.ജെ.പി.യിൽനിന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്.

എൻസിപിയിലേക്കെത്തുന്ന ഖഡ്സേയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്നാണ് റിപ്പോർട്ട്. കൃഷിമന്ത്രി സ്ഥാനമാണ് ഖഡ്‌സേയ്ക്ക് എൻ.സി.പി. വാഗ്ദാനം ചെയ്തിട്ടുള്ളത്. പകരം ഭവനമന്ത്രി ജിതേന്ദ്ര അവാഡ്, തൊഴിൽമന്ത്രി ദിലീപ് വത്സെപാട്ടീൽ എന്നിവരിൽ ഒരാൾ രാജിവെക്കുമെന്നാണ് എൻ.സി.പി. നേതാക്കൾ നൽകുന്ന സൂചന

Readers Comment

Add a Comment