Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:35 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്നും പ്രാദേശിക വിഷയങ്ങൾക്ക് അഭിപ്രായം പറയാൻ  ഇവിടെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചെന്നിത്തല.

രാഹുൽ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്ന് പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് തനിക്കുള്ളത്. ഇവിടുത്തെ കാര്യങ്ങൾ പറയാൻ തങ്ങൾ ഒക്കെ ഇവിടുണ്ടെന്നും. അദ്ദേഹം പറയുമ്പോൾ, അദ്ദേഹം ആ നിലയിൽനിന്നു കൊണ്ട് പറഞ്ഞാൽ മതിയെന്നും ചെന്നിത്തല വ്യക്തമാക്കി.

കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി എം പി പറഞ്ഞ്രുന്നു. രോഗത്തെ നേരിടുന്ന കാര്യത്തിൽ ജില്ലാ ഭരണസംവിധാനം പൊതുവെ സ്വീകരിക്കുന്ന ശക്തമായ നടപടികളിലും ആദിവാസി ഗോത്രവർഗ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവർത്തനങ്ങളിലും എംപി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

Readers Comment

Add a Comment