Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:12 am
  • 25th June, 2026
  • Overcast Clouds
23.4°C23.4°C
  • Humidity: 95 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത് ഗൗരവതരമായ വിഷയമാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. സിദ്ദിഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ ഗൗരവതരമായി ഇടപെടലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും, യു.പി.സി.സിയും ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, മഹിളാ കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷ്‌ന എന്നിവര്‍ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തി നിവേദനം നല്‍കിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

ഹാത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകവേയാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് പിടികൂടിയത്. കാപ്പന്റേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടേയും മേല്‍ യു.എ.പി.എയും രാജ്യദ്രോഹവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി.

ഹാത്രാസില്‍ കലാപത്തിന് ശ്രമിച്ചെന്ന പേരില്‍ പുതിയൊരു കേസും കകാപ്പന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. അതേസമയം കാപ്പന്റെ മോചനത്തിനായി സുപ്രീം കോടതിയില്‍ കെ.യു.ഡബ്ല്യു.ജെ ഹേബിയസ് കോര്‍പസ് റിട്ട് ഫയല്‍ ചെയ്തിരുന്നു.

Readers Comment

Add a Comment