Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കരുതുന്നുവെന്നും ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വനിയമം പാര്‍ലമെന്റില്‍ പാസായതാണ്. സി.എ.എ നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അതിന്റെ ?ഗുണം എല്ലാവര്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടന്‍ നടപ്പിലാക്കും'- നഡ്ഡ പറഞ്ഞു.
ബംഗാളിലെ മമതാ സര്‍ക്കാരിനെതിര കടുത്ത വിമര്‍ശനങ്ങളാണ് നഡ്ഡ യോഗത്തില്‍ ഉയര്‍ത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നത്. ഇവിടത്തെ ഹിന്ദു സമുദായത്തെ മമത വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം കനത്ത പ്രക്ഷോഭം നടന്നിരുന്നു. കോവിഡ് സമയത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. കോവിഡിന്റെ മറവില്‍ ബി.ജെ.പി അവരുടെ അജണ്ട നടപ്പിലാക്കുകയാണെന്ന് വിദ്യാര്‍ഥികളും വിവിധ സംഘടനകളും ആരോപിച്ചിരുന്നു.
23.4°C








