Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കോൺഗ്രസ് എം ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.മാണി സാറിനോട് ക്രൂരമായ പെരുമാറ്റമാണ് ഇടതു മുന്നണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാണിയ്ക്കെതിരെ സ്വീകരിച്ച തെറ്റായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ ലാഘവത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടോ?

മാണി സാർ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാൻ അവകാശമില്ലെന്നും പറഞ്ഞവരാണ് എൽഡിഎഫുകാർ.പിണറായി വിജയൻ അധാർമ്മിക രാഷ്ട്രീയത്തിന്റെ തലപ്പത്ത് നിൽക്കുന്ന നേതാവാണ്. ആരെയും അദ്ദേഹം സ്വീകരിക്കും, എന്തും പറയും, തരാതരം പറഞ്ഞ വാക്കുകൾ മാറ്റിപ്പറയുന്ന കാര്യത്തിൽ ഒരു മടിയുമില്ലാത്ത നേതാവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Readers Comment

Add a Comment