Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:37 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത് ലവ് സിന്‍ഹയെന്ന് റിപ്പോര്‍ട്ട്. മുന്‍ ലോക്സഭാംഗം ശത്രുഘ്നന്‍ സിന്‍ഹയുടെ മകനാണ് ലവ് സിന്‍ഹ. ഡെക്കാണ്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പട്നയിലെ ബങ്കിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക ലവ് സിന്‍ഹ ആയിരിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് സിന്‍ഹയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

2009 ല്‍ ഡിലിമിറ്റേഷന് ശേഷം നിലവില്‍ വന്ന നിയോജക മണ്ഡലമാണ് ബങ്കിപ്പൂര്‍. കഴിഞ്ഞ ഒരു ദശാബ്ദമായി ബി.ജെ.പിയ്ക്ക് ആധിപത്യമുള്ള നിയോജമണ്ഡലം കൂടിയാണ് ബങ്കിപ്പൂര്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി നിതിന്‍ നവീനാണ് ലവ് സിന്‍ഹയുടെ എതിരാളി.

അതേസമയം രാഷ്ട്രീയത്തില്‍ കാര്യമായ മുന്‍പരിചയങ്ങളില്ലാത്ത വ്യക്തിയാണ് ലവ് സിന്‍ഹ. അഭിനയത്തില്‍ ഒരു കൈ നോക്കിയശേഷമാണ് ലവിന്റെ രാഷ്ട്രീയ പ്രവേശനം.

സാദിയാന്‍ എന്ന ബോളിവുഡില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. പിന്നീട് ജെ.പി ദത്ത സംവിധാനം ചെയ്ത പാല്‍ത്താനിലും നായകനായി എത്തിയത് ലവ് സിന്‍ഹയായിരുന്നു. എന്നാല്‍ ഈ ചിത്രവും അധികം ശ്രദ്ധിക്കപ്പെട്ടില്ല.

2019 ലെ തെരഞ്ഞെടുപ്പില്‍ പിതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രചാരണ പരിപാടിയില്‍ ലവ് സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഇദ്ദേഹം എങ്ങനെ ബീഹാറിലെ കോണ്‍ഗ്രസ് മുഖമാകുമെന്നാണ് പ്രതിപക്ഷമുയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

അതേസമയം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പ്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

Readers Comment

Add a Comment