Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണത്തിനെതിരായ കോടതിവിധി സർക്കാരിന് തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എഫ്‌സിആർഎ ലംഘനം സിബിഐ ആണ് അന്വേഷിക്കേണ്ടതെന്നു വിധിയുടെ പതിനെട്ടാം പേജിൽ ക്യത്യമായി പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എഫ്‌ഐആർ റദ്ദാക്കാൻ കോടതി പറഞ്ഞിട്ടില്ല. അന്വേഷണം തുടരാനാണ് കോടതി നിർദേശം. ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്കു തട്ടിപ്പിൽ പങ്കുണ്ടെന്ന് സിബിഐ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ശിവശങ്കറുമാണ് തട്ടിപ്പിന് പിന്നിൽ. ലൈഫിൽ വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.അതേസമയം, യുണിടാക്കിന് എതിരായ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ലൈഫ് മിഷനും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി.
23.4°C








