Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹാത്രാസ് പീഡനത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

'ആര്‍.എസ്.എസിന്റെ വൃത്തിക്കെട്ട പുരുഷമേധാവിത്വ ചിന്ത ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുക. ആണുങ്ങള്‍ ബലാത്സംഗം ചെയ്യും പക്ഷേ സ്ത്രീകള്‍ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം', എന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന് സര്‍ക്കാറിനൊന്നും ചെയ്യാന്‍ പറ്റില്ലെന്നും 'നല്ലവഴിക്ക്' നടത്തേണ്ടത് രക്ഷിതാക്കളാണെന്നുമായിരുന്നു ബൈരിയ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായ സുരേന്ദ്ര സിംഗ് പറഞ്ഞത്.

'പെണ്‍കുട്ടികളെ നല്ലരീതിയില്‍ സംസ്‌ക്കാരത്തോടെ വളര്‍ത്തിയാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം' എന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞിരുന്നു.

നേരത്തെ സുരേന്ദ്ര സിംഗിന്റെ പ്രസ്താവനയക്ക് എതിരെ സി.പി.ഐ.എം.എല്‍ ലിബറേഷന്‍ പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു.

പുരുഷാധിപത്യ ജാതീയവാദികളുടെ 'ഇരകളെ കുറ്റപ്പെടുത്തലിന്റെ' ഏറ്റവും വലിയ ഉദാഹരണമാണ് ഭരണത്തിലിരിക്കുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി നടത്തിയതെന്ന് അവര്‍ പറഞ്ഞു.

സുരേന്ദ്ര സിംഗിനെ പോലെയുള്ള തീവ്രവലതുപക്ഷ ഹിന്ദുവാദി, ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സയെ ആരാധിക്കുന്നത് വെറും യാദൃശ്ചികതയല്ലെന്നും അവര്‍ പറഞ്ഞു.

അവര്‍ ദളിതരായതുകൊണ്ടാണോ നല്ല മൂല്യങ്ങളും സംസ്‌കാരവും ഇല്ലെന്ന് ഇയാള്‍ പറഞ്ഞ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും കവിതാ കൃഷ്ണന്‍ ചോദിച്ചു.

സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Readers Comment

Add a Comment