Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:45 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയില്‍ ശിവസേന നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ കടുത്ത അതൃപ്തി വ്യക്തമാക്കി കോണ്‍ഗ്രസും എന്‍സിപിയും. ബിജെപിയുമായി നടത്തുന്ന ചര്‍ച്ചകള്‍ നിലവിലുള്ള ധാരണകള്‍ക്ക് വിരുദ്ധമാണെന്ന് ഇരുപാര്‍ട്ടികളും ശിവസേന നേതൃത്വത്തെ അറിയിച്ചു. അതേസമയം സഞ്ജയ് റാവത്ത്- ദേവേന്ദ്ര ഫഡ്നാവിസ് കൂടിക്കാഴ്ചയ്ക്ക് തുടര്‍ച്ചയായി ശിവസേന- ബിജെപി ആശയവിനിമയം ശക്തമായെന്നാണ് വിവരം.

അകാലി ദള്‍ കൂടി പിന്മാറിയ സാഹചര്യത്തില്‍ സഖ്യത്തിലെ അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ എന്‍ഡിഎ വല്ലാതെ മെലിഞ്ഞിരിക്കുകയാണ്. ഇതോടെയാണ് ശിവസേനയിലേക്ക് ബിജെപി കണ്ണ് വയ്ക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശിവസേന നേതൃത്വം ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ചകളില്‍ അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന നീക്കങ്ങളാണ് സംഭവിക്കുന്നത്.

എന്നാല്‍ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിച്ചല്ല ബിജെപിയുമായുള്ള ചര്‍ച്ചകള്‍ എന്നാണ് ഇത് സംബന്ധിച്ച ശിവസേനയുടെ ഔദ്യോഗിക പ്രതികരണം. മറ്റെന്ത് സാഹചര്യത്തിലാണ് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉണ്ടാക്കുന്ന തുടര്‍ച്ചയായ നടപടി എന്നാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ചോദ്യം.

Readers Comment

Add a Comment