Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് നടത്തിപ്പോരുന്ന ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് യു.ഡി.എഫ്. വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തുന്ന സമരവും അവസാനിപ്പിച്ചു. ഇത്തരം സമരങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

കേരളത്തില്‍ ദിനംപ്രതി കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്ത് ആയിരത്തിലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് യു.ഡി.എഫ് യോഗം ചേര്‍ന്നത്.

സ്വര്‍ണക്കടത്ത് കേസിലും മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടും സെക്രട്ടറിയേറ്റിന് മുന്‍പിലും സംസ്ഥാനത്തെ വിവിധയിടങ്ങൡും യു.ഡി.എഫ് വലിയ രീതിയിലുള്ള പ്രതിഷേധപരിപാടികളാണ് നടത്തിപ്പോന്നിരുന്നത്.

Readers Comment

Add a Comment