Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തിയാര്‍ജിക്കുന്നു. എച്ച്.എ.എമ്മിന് പിന്നാലെ ഉപേന്ദ്ര കൗശ്യയുടെ ആര്‍.എല്‍. എസ്.പിയും മഹാസഖ്യം വിടുന്നുവെന്നാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന വാര്‍ത്ത. മഹാസഖ്യത്തില്‍ നിന്നും പാര്‍ട്ടി പുറത്തുപോകുന്ന കാര്യം ഉപേന്ദ്ര കുശ്‌വാഹ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

മറ്റൊരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് പുതിയ രാഷ്ട്രീയവഴി തേടിപ്പോകുന്നതെന്ന് കുശ്‌വാഹാ പറഞ്ഞു. ആര്‍.ജെ.ഡി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല ആര്‍.എല്‍.എസ്.പിയുള്ളത്. സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് അതൃപ്തി നേരത്തെ തന്നെ കുശ്‌വാഹ പ്രകടപ്പിച്ചിട്ടുണ്ട്.

നേതൃത്വ വിഷയത്തില്‍ ആര്‍.ജെ.ഡി കാര്‍ക്കശ്യം കുറച്ചാല്‍, ആര്‍.ജെ.ഡിയുടെ നിലപാടില്‍ അതൃപ്തരായ പാര്‍ട്ടിപ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിക്കാമെന്നും കുശ്‌വാഹ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം മേധാവിയുമായ ജിതന്‍ റാം മാഞ്ചി മഹാസഖ്യം വിട്ടതിന് പിന്നാലെയാണ് കുശ്‌വാഹയും കടുത്ത നിലപാടിലേക്ക് നീങ്ങിയത്.

35 സീറ്റുകളാണ് ആര്‍.എല്‍.എസ്.പി ആവശ്യപ്പെട്ടതെങ്കിലും 12 ല്‍ അധികം സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ആര്‍.ജെ.ഡിയുടെ നിലപാട്. സഖ്യം വിട്ടുപോകാന്‍ ഇതും പ്രധാന കാരണമാണ്. അതേസമയം തേജസ്വി പ്രസാദ് യാദവിന്റെ നേതൃത്വത്തോട് സംഖ്യത്തില്‍ ഒരുവിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.

Readers Comment

Add a Comment