Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നാണ് നിയമസഭയെ വാമൊഴിപോലെ നാം വിലയിരുത്താറ്. ജനാധിപത്യം നടപ്പിലാക്കേണ്ടതിന്റേയും സംരക്ഷിക്കേണ്ടതിന്റേയും പ്രാഥമിക ചുമതല നിയമസഭാ സാമാജികര്‍ക്കാണ്. ആ ഒരൊറ്റകാര്യത്തിന് വേണ്ടി മാത്രമാണ് ജനങ്ങള്‍ വോട്ടുചെയ്ത് അവരെ വിജയിപ്പിച്ചു തിരുവനന്തപുരത്തേക്ക് അയക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ കാണിച്ചുകൂട്ടിയത് കണ്ട് അക്ഷരാര്‍ഥത്തില്‍ മലയാളി ഞെട്ടി. ഒരുകൂട്ടം കവലച്ചട്ടമ്പികള്‍ നിയമസഭ കയ്യേറി തകര്‍ത്തുതരിപ്പണമാക്കുന്ന കാഴ്ചയായിരുന്നു അത്.

ഈയൊരു നീക്കത്തിലേക്ക് ഇടതുപക്ഷ എം.എല്‍.എമാരെ നയിച്ചതും ജനാധിപത്യ കേരളത്തെ നാണം കെടുത്തിയത് തന്നെയാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ പക്വമായ രാഷ്ട്രീയത്തിന്റെ ആരോഗ്യപരമായ മുന്നോട്ട് പോക്കിന് ഒരു വികസിത സമൂഹം ഒരിക്കലും അംഗീകരിക്കാത്ത പേക്കൂത്താണ് ഇടതുപക്ഷം അന്ന് നിയമസഭയില്‍ കാണിച്ചത് എന്നത് തര്‍ക്കമില്ലാത്ത സത്യമാണ്. ഒരുജനാധിപത്യപ്രക്രിയയില്‍ പ്രതികരണം അറിയിക്കാന്‍ ഒരുപാട് വഴികള്‍ ഉണ്ടെന്നിരിക്കെ പൊതുമുതല്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നത് ഭൂഷണമെന്ന് കരുതാനാകില്ലെന്നാണ് കേരളത്തിലെ ജനങ്ങള്‍ പറയുന്നത്.

ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ധനന്ത്രി കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണം തടയുന്നതിനിടയിലാണ് ജനാധിപത്യകേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട സംഭവങ്ങള്‍ നിയമസഭയില്‍ അരങ്ങേറിയത്. ഈ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളിയത്. ഇത് ഇടത് സര്‍ക്കാരിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. കോടതി സംഭവത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കേസ് പിന്‍വലിക്കണമെന്ന ആവശ്യം നീതിവ്യവസ്ഥയെ തടയുന്നതും നീതിനിര്‍വ്വഹണത്തിന്റെ മുഖത്തടിയ്ക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും നാണം കെട്ട എം.എല്‍.എമാര്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ക്രിമിനല്‍ കുറ്റം സഭയ്ക്കകത്ത് കാണിക്കാന്‍ സാമാജികര്‍ക്ക് അവകാശമില്ലെന്നും കേസ് പിന്‍വലിക്കില്ലെന്നുമുള്ള നിലപാടിലാണ് കോടതി. ഇതോടെ വീണ്ടും കേരള സമൂഹത്തിന് മുമ്പില്‍ നാണം കെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാറെന്ന് ജനം വിലയിരുത്തുന്നു.

2015 മാര്‍ച്ച് 13നാണ് രാജ്യത്തിന് മുമ്പില്‍ കേരളം നാണംകെട്ട സംഭവങ്ങള്‍ സഭയ്ക്കകത്ത് അരങ്ങേറിയത്. ബജറ്റവതരണം തടയുന്നത് പരാജയപ്പെട്ട അമര്‍ഷമാണ് ഇടത് എം.എല്‍.എമാര്‍ നിയമസഭയിലെ കസേരകളും കമ്പ്യൂട്ടറുകളുമടങ്ങുന്ന പൊതുമുതലുകളോട് തീര്‍ത്തത്. നിലവില്‍ മന്ത്രിമാരായ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍, എം.എല്‍.എമാരായ കെ.അജിത്, സികെ സദാശിവന്‍, കുഞ്ഞഹമ്മദ്, മുന്‍ എം.എല്‍.എ ശിവന്‍ കുട്ടി, എന്നീ ആറുപേരാണ് പ്രതികള്‍. ഇവര്‍ ഒക്ടോബര്‍ 15ന് കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലുണ്ടാകണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ ജയകൃഷ്ണന്‍ തീര്‍ത്തുപറഞ്ഞിട്ടുണ്ട്. 

ജനങ്ങളുടെ നികുതിപ്പണത്തില്‍ പടുത്തിയര്‍ത്തിയ സഭയിലെ രണ്ട് ലക്ഷത്തിലേറെ വിലമതിക്കുന്ന ഉപകരണങ്ങളാണ് പ്രതിഷേധമെന്ന പേരില്‍ തകര്‍ത്തത്. ഒരണുപോലും ന്യായീകരിക്കാനില്ലാത്ത സംഭവത്തില്‍ മുഴുവന്‍ നഷ്ടവും ഇടത് എം.എല്‍എമാര്‍ തീര്‍ക്കണമെന്ന ആവശ്യമാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്.

സ്പീക്കറുടെ കസേര വേദിയില്‍ കയറി തൂക്കിയെറിയുകയാണ് അന്ന് ഇ.പി ജയരാജന്‍ ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തോളിന് മുകളിലൂടെയാണ് വി.ശിവന്‍കുട്ടി നിയമസഭയില്‍ നടന്നത്. ഭരണപക്ഷ എം.എല്‍.എമാരെ കടിക്കുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരെയുള്ള ആക്രമണം. എന്നിവയും അന്നത്തെ കാഴ്ചകളില്‍ മലയാളി മറക്കാത്ത ചിലതാണ്.

അന്ന് മാണിയുടെ കോഴവിവാദവുമായി ബന്ധപ്പെട്ടുള്ള ഇടത്പക്ഷത്തിന്റെ നിയമസഭയിലെ ചട്ടമ്പിത്തരങ്ങള്‍ തത്സമയം മലയാളി വീക്ഷിച്ചു. എന്നാല്‍ അതേ ഇടത് പക്ഷം അധികാരത്തിലെത്തിയപ്പോള്‍ അഴിമതി വീരനെന്ന് പറഞ്ഞ മാണിക്ക് പാലായില്‍ പ്രതിമ പണിയാന്‍ ബജറ്റില്‍ തീരുമാനിച്ചതും ഇടത് സര്‍ക്കാരാണ്. അവിടം കൊണ്ട് തീരുന്നില്ല കാര്യങ്ങള്‍. ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പിരിഞ്ഞ് കേരള കോണ്‍ഗ്രസ് രണ്ടായപ്പോള്‍ മാണിയുടെ മകനായ ജോസ് കെ മാണിയുടെ വിഭാഗത്തെ ഇടത് തട്ടകത്തിലെത്തിക്കാനുള്ള നീക്കവും പിന്നണിയില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇതൊക്കെ കാണുന്ന മലയാളികള്‍ ആദര്‍ശം പറയുന്ന ഇടതിന്റെ അടവുനയ രാഷ്ട്രീയത്തെ കണക്കിന് പരിഹസിക്കുകയാണ്.

Readers Comment

Add a Comment