Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:13 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. ബാഹ്യ സമ്മര്‍ദങ്ങളില്ലെന്നും കേസില്‍ എംഎല്‍എയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടി പറഞ്ഞു. എം.എല്‍.എ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.

അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടി ജില്ലയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തി. മറ്റ് ബാഹ്യ സമ്മര്‍ദങ്ങളില്ല. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും എംഎല്‍എയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി.

നിക്ഷേപ തട്ടിപ്പില്‍ രണ്ട് പരാതികള്‍ കൂടി പുതുതായി പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിതിട്ടുണ്ട്. രണ്ട് പേരില്‍ നിന്നായി 64 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചു തിരിച്ചുകൊടുത്തില്ലെന്ന പരാതിയില്‍ കാസര്‍ഗോഡ് പൊലീസാണ് കേസെടുത്തത്. നിലവിലെ 13 കേസുകള്‍ക്ക് പുറമെ ബാക്കിയുള്ള കേസുകള്‍ കൂടി ക്രൈംബ്രാഞ്ചിന് കൈമാറുമ്പോള്‍ ആവശ്യമായ ഘട്ടത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും എസ്പി മൊയ്തീന്‍ കുട്ടി പറഞ്ഞു.

Readers Comment

Add a Comment