Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന് മന്ത്രി കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.

സ്വര്‍ണ്ണം വന്നത് നയതന്ത്ര ബാഗേജിലാണെന്നും എന്നാല്‍ ഖുറാന്‍ വന്നത് നയതന്ത്ര കാര്‍ഗോയിലാണെന്നും ജലീല്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക് അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഞാന്‍ വ്യക്തിപരമായി ആ ഖുറാന്‍ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകള്‍ സുരക്ഷിതമാണെന്നും 31 പാക്കറ്റുകള്‍ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായാണ് സൂചന. വിഷയത്തില്‍ സമൂഹിക നീതി വകുപ്പില്‍നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. സിആപ്റ്റിലേക്ക് പാഴ്‌സല്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി കസ്റ്റംസ് എടുത്തു. ഇതില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ പ്രതിഷേധം സംസ്ഥാനത്തുടനീളം തുടരുകയാണ്.

Readers Comment

Add a Comment