Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചിയിൽ വെച്ച് അൽ ഖ്വയ്ദ ഭീകരർ പിടിയിലായ സംഭവത്തിൽ സർക്കാരിനെതിരെ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് ഭീകരര്‍ എത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ വലിയ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
നാടിനെ നശിപ്പിക്കുന്നത് ഒരു കൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളുമാണെന്നും ഭരണകൂട ഭീകരതക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി രാജിവയ്ക്കാന്‍ സമയമായിരിക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു
പെരുമ്പാവൂരിൽ നിന്നുമാണ് മൂന്ന് അല്‍-ഖ്വയ്ദ ഭീകരർ പിടിയിലായത്. പെരുമ്പാവൂരിൽ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്.
രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഇന്ന് ഒന്‍പത് ഭീകരരാണ് പിടിയിലായത്. ആറ് ഭീകരരെ പശ്ചിമബംഗാളിലെ മൂര്ഷിദാബാദില്നിന്നുമാണ് പിടികൂടിയതെന്നും എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
24.56°C








